Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commission Orders

Ernakulam

ക​ട​വ​ന്ത്ര ജം​ഗ്ഷ​നി​ലെ കു​ഴി​ക​ൾ ഉ​ട​ൻ മൂ​ട​ണ​മെ​ന്ന് ക​മ്മി​ഷ​ൻ

കൊ​ച്ചി: ക​ട​വ​ന്ത്ര ജം​ഗ്ഷ​നി​ലെ കു​ഴി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി മൂ​ട​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ജ​സ്റ്റി​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ഉ​ത്ത​ര​വ്. രാ​മ​ൻ​കു​ട്ടി അ​ച്ച​ൻ റോ​ഡി​ലു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​ൻ റോ​ഡി​ൽ പൈ​പ്പി​ടാ​ൻ കു​ഴി​ച്ച കു​ഴി​ക​ളാ​ണ് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​ത്. ആ​ദ്യം സി​മ​ന്‍റി​ട്ട് അ​ട​ച്ചെ​ങ്കി​ലും മ​ഴ പെ​യ്ത​തോ​ടെ സി​മ​ന്‍റ് ഒ​ഴു​കി​പ്പോ​യി. ബി​എം​ബി​സി ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ൽ സി​മ​ന്‍റി​ട്ട് കു​ഴി അ​ട​ച്ചി​ട്ട് പ്ര​യോ​ജ​ന​മി​ല്ലെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു. എ​സ്എ റോ​ഡി​ന് സ​മീ​പം സൗ​ത്ത് റെ​യി​ൽ​വെ മേ​ൽ​പ്പാ​ല​ത്തി​ന​ടു​ത്തു​ള്ള രാ​മ​ൻ​കു​ട്ടി അ​ച്ച​ൻ റോ​ഡി​ലും സ​മാ​ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി​യും സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നി​യ​റും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്ത​ണം. സെ​ക്ര​ട്ട​റി​യും സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​റും ര​ണ്ടാ​ഴ്ച​യ്ക്ക​കം ക​മ്മി​ഷ​ൻ ഓ​ഫീ​സി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം.

ഒ​ക്ടോ​ബ​ർ 23 ന് ​പ​ത്ത​ടി​പ്പാ​ട​ലം പൊ​തു​മ​രാ​മ​ത്ത് റ​സ്റ്റ് ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കോ​ർ​പ​റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റും നേ​രി​ട്ട് ഹാ​ജ​രാ​യി വ​സ്തു​ത​ക​ൾ ധ​രി​പ്പി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് അ​ല​ക്സാ​ണ്ട​ർ തോ​മ​സ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

Latest News

Corehub Up